ADVERTISEMENT

ഡൽഹിയിൽ ബോഡി ബിൽഡിങ് ട്രെയിനറായിരിക്കെ, പരുക്കു മൂലം പരിശീലനം മുടങ്ങിയ ഇടവേളയിലാണു ചിത്തരേശ് നടേശൻ ഡാൻസ് പഠിക്കാൻ പോയത്. ജീവിതത്തിൽ ഒരു ‘ബ്രേക്ക്’ ആയി അത്. അവിടെ വച്ചാണു ചിത്തരേശ് ഉസ്ബെക്കിസ്ഥാൻകാരിയായ നസീബ നർഷേവ്യയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. പിറ്റേവർഷം തന്നെ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തു. ‘മസിലു പിടിച്ചു നിന്ന’ താഷ്കന്റിലെയും കേരളത്തിലെയും 2 വീട്ടുകാരെ ഒടുവിൽ ഇരുവരും സ്നേഹം കൊണ്ടു കീഴടക്കി. 

ശരീരം കൊണ്ട് കരുത്തനാണെങ്കിലും മനസ്സു കൊണ്ട് താൻ ‘സോഫ്റ്റ്’ ആണെന്നു പറയുന്നു ചിത്തരേശ്. ചെറിയ സങ്കടങ്ങളിൽ പോലും തളർന്നു പോകും. അപ്പോഴെല്ലാം താങ്ങായതു നസീബയാണ്. 2015ൽ ആദ്യമായി മിസ്റ്റർ ഡൽഹി മത്സരത്തിൽ പങ്കെടുത്തപ്പോൾ ചിത്തരേശിനു കിട്ടിയത് 5–ാം സ്ഥാനം. മനസ്സു മടുത്തു പോയ ചിത്തരേശിനെ പ്രചോദിപ്പിച്ച് വീണ്ടും ജിംനേഷ്യത്തിലേക്കു പറഞ്ഞയച്ചു നസീബ. 

നസീബയ്ക്കും അമ്മ നിർമലയ്ക്കുമൊപ്പമാണു ചിത്തരേശ് സ്പോർട്സ് സ്റ്റാർ പുരസ്കാരച്ചടങ്ങിനെത്തിയത്. അച്ഛൻ നടേശൻ, വല്യച്ഛൻ രമേശൻ, വല്യമ്മ ശോഭ എന്നിവർ കൊച്ചി വടുതലയിലെ വീട്ടിൽ തുടർന്നു.

ഭാര്യവീട്ടുകാരുടെ മുന്നിൽ തന്റെ ‘മസിൽ പവർ’ കാണിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണു ചിത്തരേശ് ഇപ്പോൾ. ഈ വർഷത്തെ ലോക ബോഡി ബിൽഡിങ് ചാംപ്യൻഷിപ് നടക്കുന്നത് മറ്റെവിടെയുമല്ല; ഉസ്ബെക്കിസ്ഥാനിലാണ്!

‘ബോഡി ബിൽഡിങ്ങിനെ കായിക പുരസ്കാരത്തിനു പരിഗണിച്ചതിനു മനോരമയോടു നന്ദിയുണ്ട്. അതുകൊണ്ടു തന്നെ സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിൽ രണ്ടാമതെത്തിയത് ഏറെ സന്തോഷം നൽകുന്നു. ’

– ചിത്തരേശ് നടേശൻ

Content Highlights: Manorama sports star award: Chitharesh Natesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com