ADVERTISEMENT

തിരുവനന്തപുരം ∙ മികച്ച കായികതാരങ്ങൾക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജിവി രാജ പുരസ്കാരം (3 ലക്ഷം രൂപ) അത്‌ലീറ്റുമാരായ പി.കുഞ്ഞുമുഹമ്മദിനും മയൂഖ ജോണിക്കും. ഒളിംപ്യൻ സുരേഷ് ബാബു സ്മാരക ആജീവനാന്ത പുരസ്‌കാരത്തിനു (2 ലക്ഷം) ബോക്‌സിങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി.

മികച്ച കായിക പരിശീലകനുള്ള പുരസ്കാരം (ഒരു ലക്ഷം) വോളിബോൾ കോച്ച് വി.അനിൽ കുമാർ നേടി. മറ്റു പുരസ്കാരങ്ങൾ: മികച്ച കായിക പരിശീലക-സുജ മേരി ജോർജ് (ചങ്ങനാശേരി അസംപ്‌ഷൻ കോളജ്), മികച്ച കോളജ് - കണ്ണൂർ എസ്എൻ, സ്കൂൾ –  പാലക്കാട് മാത്തൂർ സിഎഫ്ഡി എച്ച്എസ്. കോളജ് തലത്തിലെ മികച്ച സ്‌പോർട്‌സ് ഹോസ്റ്റൽ താരങ്ങൾ - പി.എസ്.അനിരുദ്ധൻ, പി.ഒ.സയന. 

English Summary: G.V. Raja award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com