പട്യാല ∙ 65.06 മീറ്റർ ദൂരം പിന്നിട്ട ആ ഏറിൽ കമൽപ്രീത് കൗർ ഇന്ത്യൻ വനിതകളുടെ ഹാമർത്രോയിൽ പുതിയ റെക്കോർഡിട്ടു; ഒപ്പം ടോക്കിയോ ഒളിംപിക്സിനുള്ള ടിക്കറ്റും. ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിന്റെ അവസാന ദിനം താരമായത് പഞ്ചാബിലെ ബാദലിൽനിന്നുള്ള ഇരുപത്തിയഞ്ചുകാരി കമൽപ്രീതാണ്. 2012ൽ കൃഷ്ണ പുനിയ നേടിയ 64.76 മീറ്ററിന്റെ റെക്കോർഡാണ് തിരുത്തിയത്. സീമ പുനിയ ഇവിടെ രണ്ടാമതായി.
പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ട്രിപ്പിൾ നേട്ടവുമായാണ് കേരളം ട്രാക്ക് വിട്ടത്. കാർത്തിക് ഉണ്ണിക്കൃഷ്ണൻ സ്വർണവും അബ്ദുല്ല വെള്ളിയും എൽദോസ് പോൾ വെങ്കലവും നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ വി.കെ. ശാലിനിക്കാണു വെങ്കലം.
Content Highlights: Hammer throw: Kamalpreet Kaur record