ADVERTISEMENT

നീണ്ട 23 മത്സരങ്ങളുടെ കലണ്ടറുമായി ഫോർമുല 1 കാറോട്ട മത്സരങ്ങൾക്ക് ഇന്നു ബഹ്റൈനിൽ തുടക്കമാകും. 8 താരങ്ങൾ ടീമുകൾ മാറുന്ന കാഴ്ചയാണ് 2021 സീസണിൽ കാണാനാകുക. 3 താരങ്ങളുടെ അരങ്ങേറ്റത്തിനും ഈ സീസൺ വേദിയാകും. അതിൽ ലോകം ഉറ്റുനോക്കുന്ന അരങ്ങേറ്റം മൈക്കൽ ഷൂമാക്കറുടെ മകൻ മിക്ക് ഷൂമാക്കറുടേതാണ്. 4 വട്ടം കിരീടം ചൂടിയ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ ഫെറാറിയിൽ നിന്നു മാറി ആസ്റ്റൺ മാർട്ടിനിൽ ചേർന്നു.

നിലവിലെ ചാംപ്യൻ ലൂയിസ് ഹാമിൽട്ടനൊപ്പം മുൻ ചാംപ്യൻമാരായ സെബാസ്റ്റ്യൻ വെറ്റൽ, ഫെർണാണ്ടോ അലോൻസോ, കിമി റെയ്ക്കോണൻ എന്നിവർ കൂടി ഈ സീസണിൽ മത്സരരംഗത്തുണ്ടാകുമെന്നതാണു വീര്യമേറിയ പോരാട്ട പ്രതീക്ഷകൾ. ബഹ്റൈനിൽ ഇന്നു നടക്കുന്ന  ഗ്രാൻപ്രിയോടെ സീസൺ ആരംഭിക്കും. 23 മത്സരങ്ങളുള്ള മാരത്തൺ സീസണാണ് ഇത്തവണ. 

ഡിസംബർ 12ന് അബുദാബി ഗ്രാൻപ്രിയാണ് അവസാന മത്സരം. മൈക്കൽ ഷൂമാക്കറുടെ ഏഴു കിരീട നേട്ടത്തിനൊപ്പമെത്തിയ ഹാമിൽട്ടന് ഇക്കുറി കൂടി ചാംപ്യൻഷിപ് നേടാനായാൽ ഏറ്റവും കൂടുതൽ കിരീടനേട്ടമെന്ന സിംഹാസനത്തിൽ ഏകനായി വിരാജിക്കാം. 

Content Highlight: Formula One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com