ബഹ്റൈൻ ഗ്രാൻപ്രി: ഹാമിൽട്ടനു ജയം
Mail This Article
×
മനാമ ∙ ഫോർമുല വൺ കാറോട്ടത്തിന് ആവേശകരമായ തുടക്കം. ബഹ്റൈൻ ഗ്രാൻപ്രിയിൽ പോൾ പൊസിഷനിൽ മത്സരം ആരംഭിച്ച റെഡ് ബുൾ താരം മാക്സ് വെസ്തപ്പനെ വീറുറ്റ പോരാട്ടത്തിൽ പിന്തള്ളി നിലവിലെ ചാംപ്യൻ മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടൻ ഒന്നാമനായി.
മെഴ്സിഡീസ് താരം വൾട്ടേരി ബൊത്താസ് മൂന്നാം സ്ഥാനത്തെത്തി. മൈക്കൽ ഷൂമാക്കറുടെ മകൻ മിക്ക് ഷൂമാക്കർ അരങ്ങേറ്റ മത്സരത്തിൽ 16–ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.