ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജപ്പാനിൽ ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണത്തിൽ 2 ദിവസംകൊണ്ടു പങ്കാളികളായതു 2.10 ലക്ഷം പേ‍ർ. ജപ്പാനിലെ ഗുരുതര കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒളിംപിക്സ് റദ്ദാക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.

അതിനിടെ, കോവിഡ് വ്യാപനം മൂലം ടോക്കിയോയിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 31 വരെ നീട്ടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിന്റെ സന്ദർശനം ഇതുമൂലം വൈകിയേക്കും. അവസാനവട്ട ചർച്ചകൾക്കായി മേയ് പകുതിക്കുശേഷം ബാക് ജപ്പാനിൽ എത്തുമെന്നായിരുന്നു അറിയിപ്പ്. 

English Summary: Olympics protest continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com