sections
MORE

ടോക്കിയോ ഒളിംപിക്സിന് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള താരങ്ങൾ വരെ!

summer
സമ്മർ മക്കിന്റോഷ്
SHARE

പന്ത്രണ്ടുകാരി ഹെന്ദ് സസാ, 13 വയസ്സുകാരി സ്കൈ ബ്രൗൺ, പതിനാലുകാരി സമ്മർ മക്കിന്റോഷ്... പാഠപുസ്തകങ്ങളോടും ഓൺലൈൻ പഠനത്തോടും മല്ലിടേണ്ട പ്രായത്തിൽ സീനിയേഴ്സിനൊപ്പം ഒളിംപിക്സ് ഗോദയിൽ പോരാട്ടത്തിനൊരുങ്ങുകയാണ് ഈ കുട്ടികൾ. 

ജപ്പാന്റെ സ്വന്തം കൊകോന ഹിരാകി; 12 വയസ്സ്

ആതിഥേയ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യൻ എന്ന റെക്കോർഡുമായാണു ഹിരാകി സ്കേറ്റ് ബോർഡിങ്ങിൽ മത്സരിക്കാനിറങ്ങുക. സ്കേറ്റ്ബോർഡിങ് മത്സരം ഒളിംപിക്സിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഈ ജാപ്പനീസ് പെൺകുട്ടിയുടെ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്നു. 5–ാം വയസ്സിൽ ഹിരാകി സ്കേറ്റ്ബോർഡ് കയ്യിലെടുക്കാൻ കാരണം അമ്മ മിനാകോയുടെ താൽപര്യമാണ്. 2019 മുതൽ ഹിരാകി ലോക ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്നു.

1319355206
കൊകോന ഹിരാകി

പറന്നു പറന്ന് സ്കൈ ബ്രൗൺ; 13 വയസ്സ്

യൂട്യൂബിൽ നോക്കി സ്കേറ്റ്ബോർഡിങ് പഠിച്ച ബ്രിട്ടിഷുകാരി സ്കൈ ബ്രൗൺ വനിതകളുടെ പാർക്ക് വിഭാഗത്തിലാണ് ഒളിംപിക്സിൽ മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കേറ്റ്ബോർഡിങ് ചാംപ്യൻ എന്ന റെക്കോർഡുമായി മത്സരിക്കുന്ന സ്കൈ ജപ്പാൻ വംശജയാണ്. മിയകോ (ജപ്പാൻ) – സ്റ്റുവർട്ട് (ബ്രിട്ടൻ) ദമ്പതികളുടെ മകളാണു സ്കൈ. വർഷത്തിൽ കൂടുതൽ സമയവും ജപ്പാനിലാണു താമസം. 2019ൽ സ്കേറ്റ്ബോർഡിൽനിന്നു വീണു പരുക്കേറ്റ സ്കൈ അദ്ഭുതകരമായാണു രക്ഷപ്പെട്ടത്.

1319354383
സ്കൈ ബ്രൗൺ

ഓളപ്പരപ്പിൽ സമ്മർ മക്കിന്റോഷ്; 14 വയസ്സ്

കാനഡയുടെ നീന്തൽ പ്രതിഭയായ സമ്മർ 200, 400, 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലും റിലേയിലുമാണു മത്സരിക്കുക. മുൻ ഒളിംപ്യനും വനിതാ നീന്തൽ താരവുമായ ജിൽ ഹോസ്റ്റെഡിന്റെ മകളാണ് സമ്മർ. ഫിഗർ സ്കേറ്റിങ്, കുതിരയോട്ടം, ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ താൽപര്യം കാണിച്ചെങ്കിലും ഒടുവിൽ സമ്മർ സ്വന്തം വഴി കണ്ടെത്തി. ആ വഴി ഇപ്പോൾ ടോക്കിയോയിലെത്തി നിൽക്കുന്നു.

hend-sasa
ഹെന്ദ് സസാ

സിറിയൻ വിപ്ലവം ഹെന്ദ് സസാ; 12 വയസ്സ്

കഴിഞ്ഞ വർഷം ഒളിംപിക്സിനു യോഗ്യത നേടുമ്പോൾ സിറിയയിലെ ടേബിൾ ടെന്നിസ് താരം ഹെന്ദ് സസായ്ക്കു 11 വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഗെയിംസ് ഒരു വർഷത്തേക്കു നീട്ടിവച്ചതോടെ ചെറുപ്രായത്തിന്റെ റെക്കോർഡ് നഷ്ടപ്പെട്ടു. സിംഗി‍ൾസ് ലോക റാങ്കിങ്ങിൽ 155–ാം സ്ഥാനത്താണെങ്കിലും പശ്ചിമേഷ്യയിലെ ഒളിംപിക് യോഗ്യതാ മത്സരത്തിൽ വിജയിച്ചാണു സസാ ടോക്കിയോ ടിക്കറ്റ് ഉറപ്പിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ നീറ്റലിനിടയിലും കുട്ടിക്ക് 5 വയസ്സു മുതൽ ടേബിൾ ടെന്നിസ് കളിക്കാൻ സൗകര്യമൊരുക്കിയ കുടുംബത്തിനാണു രാജ്യം നന്ദി പറയുന്നത്. സബ് ജൂനിയർ മുതൽ സീനിയർ വരെയുള്ള 4 തലങ്ങളിലും ദേശീയ ചാംപ്യനായ ആദ്യ സിറിയൻ താരമാണ്.

English Summary: Tokyo Olympics: Youngest athletes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA