sections
MORE

ഒളിംപിക്സിന്റെ ഭാവി? കോവിഡ് കൂടുന്നു; സ്പോൺസർമാരുടെ പിന്മാറ്റവും തലവേദന

olympics-hockey
ഇന്ത്യൻ വനിതാ ഹോക്കി ടീം ടോക്കിയോയിൽ. ക്യാപ്റ്റൻ റാണി രാംപാൽ ട്വിറ്ററിൽ പങ്കുവച്ച ചിത്രം.
SHARE

ടോക്കിയോ ∙ കോവിഡ് കേസുകൾ ഓരോദിവസവും വർധിക്കുന്നതോടെ ടോക്കിയോ ഒളിംപിക്സ് സംഘാടക സമിതി പ്രതിരോധത്തിലായി. അത്‌ലീറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ ഉൾപ്പെടെ ദിനംപ്രതി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ്, കാര്യങ്ങൾ കൈവിട്ടുപോയാൽ ഒളിംപിക്സ് റദ്ദാക്കുമെന്ന സൂചന സംഘാടക സമിതി തലവൻ തോഷിറോ മോട്ടോ നൽകിയത്.

ടൊയോട്ട ഉൾപ്പെടെയുള്ള സ്പോൺസർമാരുടെ പിന്മാറ്റവും സംഘാടക സമിതിയെ പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നു. എന്നാൽ, വെള്ളിയാഴ്ച ആരംഭിക്കേണ്ട ഒളിംപിക്സ് മാറ്റിവയ്ക്കുന്നതോ റദ്ദാക്കുന്നതോ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ലെന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കിന്റെ പ്രതികരണം.

ടോക്കിയോയിൽ ചൊവ്വാഴ്ച മാത്രം 1387 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാണ് മുൻപ് ഒളിംപിക്സ് സംഘടിപ്പിക്കാൻ തീരുമാനമെടുത്തതെന്നും ആ സാഹചര്യത്തിൽ മാറ്റമുണ്ടായാൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ടിവരുമെന്നുമാണ് സംഘാടക സമിതിയുടെ നിലപാട്. 

ഒളിംപിക് വില്ലേജിൽ കോവിഡ് പടരുന്നു

ടോക്കിയോ ∙ ഒളിംപിക് വില്ലേജിൽ വീണ്ടും കോവിഡ്. ചെക്ക് റിപ്പബ്ലിക് ബീച്ച് വോളിബോൾ ടീം പരിശീലകൻ സിമൺ നീറിഷിനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെക്ക് പുരുഷ ബീച്ച് വോളിബോൾ ടീമംഗം ഓൺഡ്രേ പെറൂസിച്ച്   കോവിഡ് ബാധിതനായതിനു പിന്നാലെയാണിത്. ഒളിംപിക് വില്ലേജിൽ കോവിഡ് ബാധിതരായവരുടെ എണ്ണം  അഞ്ചായി.  വൊളന്റിയർമാരിൽ ഒരാൾക്കും കോവിഡ് ബാധിച്ചതായി സംഘാടകർ അറിയിച്ചു. 

English Summary: Covid: Future of Olympics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA