ADVERTISEMENT

പകലേറെയാണു ടോക്കിയോയിൽ. പുലർച്ചെ നാലര–അഞ്ചോടെ തന്നെ നേരം വെളുക്കും. രാത്രി ഏഴിനു ശേഷമേ ഇരുട്ടുകയുള്ളൂ. പകൽച്ചൂടാണെങ്കിൽ കഠിനവും. രാവിലെ പത്താകും മുൻപേ ചൂട് കടുക്കും. ഗ്രൗണ്ടിൽ ഈ ചുടിനോടാണ് ആദ്യ പോരാട്ടം. മത്സരങ്ങൾ ആരംഭിക്കും മുൻപേ ഇതിനെ മെരുക്കാൻ പഠിച്ചേ മതിയാവൂ. അതു കണക്കാക്കിയായിരുന്നു കഴിഞ്ഞ 2 ദിവസും ഞങ്ങളുടെ പരിശീലനം. ഏറ്റവും ചൂടു കൂടിയ നട്ടുച്ച നേരത്താണ് പരിശീലനത്തിനിറങ്ങിയത്. മത്സരങ്ങൾ മിക്കതും രാവിലെ പത്തിനാണ്. നട്ടുച്ച ചൂടിൽ പരിശീലിച്ച് ശീലിച്ചാൽ കളിക്കാനിറങ്ങുമ്പോൾ രാവിലത്തെ ചൂട് പ്രശ്നമാകില്ല എന്നാണ് കണക്കുകൂട്ടൽ.

ഈ ചൂടിൽ ഞങ്ങൾ ഗോളിമാരുടെ അവസ്ഥയാണ് ഭീകരം. ഹോക്കി ഗോളിമാരുടെ വേഷത്തിൽ കണ്ണു മാത്രമാണ് പുറത്തു കാണാവുന്നത്. ബാക്കി ശരീര ഭാഗമെല്ലാം ഒരു ഇരുമ്പ് കവചത്തിനുള്ളിലെന്ന പോലെയാണ്. അതിനുള്ളിൽ തന്നെ കഠിനമായ ചൂടാണ്. അതിനൊപ്പമാണ് പുറത്തെ ഈ കൊടുംചൂട്. ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രത്യേക ശ്രദ്ധ വേണം. കഴിയാവുന്നിടത്തോളം വെള്ളം കുടിക്കും. രാത്രി ഒആർഎസ് പോലുള്ള പാനീയങ്ങൾ കുടിച്ച ശേഷമാണ് ഉറക്കം.

English Summary: PR Sreejesh writes about Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com