ADVERTISEMENT

ലണ്ടൻ ∙ 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെയ്ൻ ആതിഥ്യം വഹിക്കും. മെൽബണിനും (1956) സിഡ്നിക്കും (2000) ശേഷം ഒളിംപിക്സിനു വേദിയൊരുക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണു ബ്രിസ്ബെയ്ൻ. 

വേദിയാകാൻ മറ്റു ചില രാജ്യങ്ങൾ (ഇന്തൊനീഷ്യ, ഹംഗറി, ജർമനി, ഖത്തർ) സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ഫെബ്രുവരിയിൽ ബ്രിസ്ബെയ്ന്റെ പേരു മാത്രമാക്കി ഐഒസി പട്ടിക ചുരുക്കിയിരുന്നു. 1992ൽ ഒളിംപിക് വേദിയാകാൻ മത്സരിച്ച ബ്രിസ്ബെയ്ൻ വോട്ടെടുപ്പിൽ ബാർസിലോനയോടു പരാജയപ്പെട്ടിരുന്നു. 

ഒളിംപിക് വേദികൾ ഇനി ? 

2024 പാരിസ് (ഫ്രാൻസ്)

2028 ലൊസാഞ്ചലസ് (യുഎസ്)

2032 ബ്രിസ്ബെയ്ൻ (ഓസ്ട്രേലിയ)

English Summary: Australia's Brisbane to Host 2032 Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com