ADVERTISEMENT

മറ്റു പല മേഖലകളിലുമെന്നപോലെ വാഹന സാങ്കേതികവിദ്യയുടെ കാര്യത്തിലും ജാപ്പനീസ് മികവ് ലോക പ്രശസ്തമാണല്ലോ. ഒളിംപിക് വില്ലേജിലും ഇതു കാണാം. വില്ലേജിനുള്ളിൽ സഞ്ചരിക്കാൻ നമ്മുടെ ഓട്ടോറിക്ഷ പോലെയുള്ള വാഹനമാണു സർവീസ് നടത്തുന്നത്.   ഇലക്ട്രിക് വാഹനമാണ്. നാലു വശവും പുറത്തു കാണാവുന്ന തരത്തിൽ സുതാര്യം.

ഡ്രൈവറുണ്ടെങ്കിലും ഡ്രൈവ് ചെയ്യാതെ ഓടുന്ന വാഹനമാണിതെന്നതാണു പ്രത്യേകത. സ്റ്റാർട്ട് ചെയ്യാനും വേഗം കുറയ്ക്കാനും നിർത്താനും മാത്രമേ ഡ്രൈവറുടെ സഹായം ആവശ്യമുള്ളൂ. വാഹനത്തിനു മുന്നിലെ ടാബ് പോലുള്ള സ്ക്രീനിൽ അതിനുള്ള സ്വിച്ചുകൾ മാത്രം. സ്റ്റീയറിങ്ങില്ല. സ്റ്റാർട്ട് ആക്കിയാൽ പ്രോഗ്രാം ചെയ്തു വച്ചതനുസരിച്ച് ക്രമേണ വേഗം കൂടി ഓടിക്കോളും. ഇരിപ്പിടവുമില്ല. ഡ്രൈവറും യാത്രക്കാരുമെല്ലാം നിന്നാണു യാത്ര. 10 പേർക്കു വരെ സഞ്ചരിക്കാം. എസിയുണ്ട്.

English Summary: Auto rickshaw service in Olympic village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com