ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സിലെ പുരുഷ ഫുട്ബോളിൽ ഇന്ന് ആവേശകരമായ പോരാട്ടം; നിലവിലെ ചാംപ്യന്മാരായ ബ്രസീൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ജർമനിയെ നേരിടുന്നു. 2014 ലോകകപ്പ് സെമിയിലെ വൻ തോൽവി ഇനിയും മറക്കാത്ത പാഠമായി ഒപ്പമുള്ള ബ്രസീലിന്റെയും പഴയ പ്രതാപത്തിന്റെ നിഴൽക്കുത്തേറ്റു നിൽക്കുന്ന ജർമനിയുടെയും ടീമിൽ സൂപ്പർ താരങ്ങൾ അധികമില്ല. 

അണ്ടർ 23 ടീമിന്റെ കളിയാണെങ്കിലും ടീമിലെ സീനിയർ താരങ്ങളുടെ ക്വോട്ട തികയ്ക്കാൻ ബ്രസീലിനൊപ്പമുള്ളതു വെറ്ററൻ താരം ഡാനി ആൽവസും സെവിയ്യയുടെ ഡിയേഗോ കാർലോസുമാണ്. സൂപ്പർ താരം നെയ്മർ കളിക്കുന്നില്ലെങ്കിലും ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടീമിലുണ്ടായിരുന്ന റിച്ചാർലിസനും ഡഗ്ലസ് ലൂയിസും ടീമിലുണ്ട്. 

ഫുട്ബോൾ (പുരുഷൻമാർ)

ഈജിപ്ത് – സ്പെയി‍ൻ (ഉച്ചയ്ക്ക് 1.00)

മെക്സിക്കോ – ഫ്രാൻസ് (ഉച്ചയ്ക്ക് 1.30)

അർജന്റീന – ഓസ്ട്രേലിയ (വൈകുന്നേരം 4.00)

ബ്രസീൽ – ജർമനി (വൈകുന്നേരം 5.00) 

സോഫ്റ്റ്ബോൾ (വനിതകൾ)

യുഎസ്എ – കാനഡ (പുലർച്ചെ 5.30) 

ഇറ്റലി – ഓസ്ട്രേലിയ (രാവിലെ 11.30)

English Summary: Olympics football: Brazil vs Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com