ADVERTISEMENT

ടോക്കിയോ∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മുൻപേ തുടങ്ങിയ വനിതാ ഫുട്ബോളിൽ ബ്രസീൽ ചൈനയ്ക്കെതിരെ 5–0 വൻവിജയം നേടി. സ്വീഡൻ 3–0ന് യുഎസ്എയെ അട്ടിമറിച്ചു.

ബ്രസീലിന്റെ റെക്കോർഡ് ഗോൾസ്കോററും സൂപ്പർ താരവുമായ മാർത്തയാണു ചൈനയ്ക്കെതിരെ 2 ഗോളുകൾ നേടിയത്. ഡെബിഞ്ഞ, ആന്ദ്രേസ ആൽവസ്, ബിയാട്രിസ് എന്നിവരും ഗോളുകൾ നേടി. 6 വട്ടം ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയിട്ടുള്ള മാർത്തയുടെ രാജ്യാന്തര ഗോൾനേട്ടം ഇന്നലത്തെ ഡബിളോടെ 111 ആയി. പുരുഷ – വനിതാ താരങ്ങളിൽ ഇത്രയും ഗോൾ നേടിയിട്ടുള്ള മറ്റൊരു താരമില്ല.

FILE - In this July 21, 2021, file photo, Sweden's Stina Blackstenius (11) celebrates scoring her side's second goal against the United States during a women's soccer match at the 2020 Summer Olympics, in Tokyo. The Tokyo Games have 18 new events this year and will be the first with nearly equal gender participation. (AP Photo/Ricardo Mazalan, File)
സ്വീഡൻ താരം സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്റെ (നമ്പർ 11) ആഹ്ലാദം.

4 വട്ടം ഒളിംപിക്സ് സ്വർണം നേടിയിട്ടുള്ള യുഎസ് 0–3നു സ്വീഡനോടു തോറ്റതു വലിയ തിരിച്ചടിയായി. സ്വീഡിഷ് ഫോർവേഡ് സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്റെ 2 ഗോളുകളാണ് കളിയിൽ വഴിത്തിരിവായത്. ലീന ഹുർടിഗിന്റേതാണു 3–ാ ഗോൾ.

English Summary: Olympics: Women football; Brazil and Sweden wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com