ADVERTISEMENT

ടോക്കിയോ∙ ടോക്കിയോ ഒളിംപിക്സ് നീന്തലിൽ പുരുഷവിഭാഗം 200 മീറ്റർ ബട്ടർഫൈയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ 1:57:22 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ച് ഹീറ്റ്സിലുമായി ആദ്യ 16 പേർക്ക് മാത്രം സെമി ഫൈനൽ സാധ്യതയുണ്ടായിരുന്ന ഇനത്തിൽ സജന് ലഭിച്ചത് 24–ാം സ്ഥാനം.

നേരത്തെ, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ എ കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരെന്ന റെക്കോർഡുമായാണ് സജന്‍ ടോക്കിയോയിലെത്തിയത്. 1:56.38 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി ഒളിംപിക് യോഗ്യത നേടിയ സജന്, ഇവിടെ ആ പ്രകടനം ആവർത്തിക്കാനായില്ല. കഴിഞ്ഞ തവണ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിംപിക്സിൽ ഇരുപത്തേഴാം സ്ഥാനത്തായിരുന്നു സജൻ.

അത്‍ലീറ്റു കൂടിയായ അമ്മയ്ക്കൊപ്പം അഞ്ചാം വയസു മുതലാണ് സജന്‍ നീന്തല്‍ പരിശീലിച്ച് തുടങ്ങിയത്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് മുതലാണ് സജന്‍ താരമാകുന്നത്. ആറ് സ്വര്‍ണമുള്‍പ്പടെ നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡല്‍ചാകരയുമായാണ് സജന്‍ വരവറിയിച്ചത്. റിയോയില്‍ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു സജന്‍.

English Summary: Sajan Prakash in action today, Tokyo Olympics 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com