ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സിൽ വനിതകളുടെ റോഡ് സൈക്ലിങ് മത്സരം ഇന്നലെ കണ്ടത് നാടകീയമായ സംഭവങ്ങളും അപ്രതീക്ഷിതമായ അട്ടിമറി വിജയവും. ഫേവറിറ്റുകളായ ഡച്ച് താരങ്ങളെ മറികടന്ന് സ്വർണം നേടിയത് ഓസ്ട്രിയൻ താരം അന്ന കീസൻഹോഫർ. അന്ന ഫിനിഷ് ചെയ്തതറിയാതെ രണ്ടാമതെത്തിയ അനിമാക് ഫാൻ ഫ്ല്യൂട്ടൻ സ്വർണം നേടിയെന്നു കരുതി കൈകളുയർത്തി വിജയാഹ്ലാദം നടത്തുകയും ചെയ്തു.

മുൻ ഒളിംപിക് ചാംപ്യൻ വാൻ ഡെർ ബ്രെഗൻ ഉൾപ്പെടുന്ന ഡച്ച് സംഘത്തിനു വന്ന ആശയക്കുഴപ്പമാണ് അന്ന മുതലെടുത്തത്. ഫ്യൂജി പർവതത്താഴ്‌വരയിൽ നടന്ന മത്സരത്തിൽ അന്ന മുന്നിലുണ്ടെന്നത് അറിയാതെയായിരുന്നു ഡച്ച് സംഘത്തിന്റെ കുതിപ്പ്. മുപ്പതുകാരിയായ അന്ന ലൊസാനിലെ പ്രശസ്തമായ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ‍ടെക്നോളജിയിൽ മാത്തമാറ്റിക്സിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷക കൂടിയാണ്. 2004നു ശേഷം ഓസ്ട്രിയയുടെ ആദ്യ ഒളിംപിക് സ്വർണമാണ് അന്ന നേടിയത്.

English Summary: Anna Kiesenhofer Road Cycling Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com