ADVERTISEMENT

ടോക്കിയോ∙ ഇത്തവണ ഒളിംപിക് ദീപം കൊളുത്തി ടോക്കിയോ ഒളിംപിക്സിന്റെ ഐക്കണായി മാറിയ ടെന്നിസ് സൂപ്പർതാരം നവോമി ഒസാകയ്ക്ക് വനിതാ വിഭാഗം സിംഗിൾസിൽ നിരാശപ്പെടുത്തുന്ന തോൽവി. മൂന്നാം റൗണ്ട് പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർക്കേറ്റ വോൻഡ്രുസോവയാണ് ഒസാകയെ അട്ടിമറിച്ചത്. അപ്രതീക്ഷിത പിഴവുകളുമായി നിരാശപ്പെടുത്തിയ ഒസാക 1–6, 4–6 എന്ന സ്കോറിനാണ് തോറ്റു പുറത്തായത്.

പ്രീക്വാർട്ടറിൽ സ്പെയിനിന്റെ പൗള ബാഡോസ – അർജന്റീനയുടെ നാദിയ പൊഡോറോസ്ക മത്സര വിജയിയാണ് 42–ാം റാങ്കുകാരിയായ വോൻഡ്രസോവയുടെ എതിരാളി.

അരിയാകെ ടെന്നിസ് പാർക്കിലെ ഒസാകയുടെ പോരാട്ടം നീണ്ടത് വെറും 68 മിനിറ്റ് മാത്രം. ആദ്യ സെറ്റിൽത്തന്നെ സെർവ് നഷ്ടമാക്കി ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഒസാകയുടേത്. 2019 ഫ്രഞ്ച് ഓപ്പണിലെ റണ്ണർ അപ്പായിരുന്ന വോൻഡ്രസോവ, ആദ്യ സെറ്റിൽ രണ്ടു തവണ കൂടി രണ്ടാം സീഡായ ഒസാകയുടെ സർവ് ഭേദിച്ചു. രണ്ടാം റൗണ്ടിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിയെങ്കിലും മികച്ച ഫോമിലേക്കുയർന്ന വോൻഡ്രസോവയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഒസാക പുറത്തേക്കുള്ള വഴി കണ്ടു.

English Summary: Naomi Osaka crashes out after error-strewn display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com