ADVERTISEMENT

ടോക്കിയോ ∙ വനിതാനീന്തൽ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സ്വർണം നേടിയ കാര്യം പരിശീലകർ തന്റെ പേര് സന്തോഷത്തോടെ വിളിച്ചു പറയുന്നതു കേട്ടാണ് മാർഗരറ്റ് മക്നീൽ അറിഞ്ഞത്! കണ്ണിൽ കോൺടാക്ട് ലെൻസ് വയ്ക്കാതെ സ്കോർ ബോർഡ് കാണാൻ വയ്യ എന്നതു കൊണ്ടായിരുന്നു അത്.

കാഴ്ചക്കുറവുള്ള മാർഗരറ്റ്, മത്സരിക്കുമ്പോൾ മാത്രമാണ് ലെൻസ് എടുത്തു മാറ്റാറുള്ളത്. അതുകൊണ്ട് ഒരു ഉപകാരം കൂടിയുണ്ടായെന്ന് മാർഗരറ്റ് പറയുന്നു: അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന എതിരാളികളെ ഞാൻ ശരിക്കു കണ്ടില്ല!

കാഴ്ചക്കുറവിനു പുറമേ കടുത്ത ആസ്മയും അലട്ടിയതു കൊണ്ടാണ് മാർഗരറ്റ് ഹ്രസ്വദൂര ഇനങ്ങളിലേക്കു മാറിയത്. ഞായറാഴ്ച 4–100 മീറ്റർ ഫ്രീസ്റ്റൈൽ ടീം ഇനത്തിൽ വെള്ളി നേടിയ കനേഡിയൻ ടീമിലും മാർഗരറ്റ് അംഗമായിരുന്നു.

English Summary: Swimming-Canada's MacNeil wins women's 100m butterfly gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com