ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സിൽ പുരുഷ സർഫിങ്ങിൽ സ്വർണം നേടിയ ബ്രസീലിന്റെ ഇറ്റാലോ ഫെരേര നന്ദി പറയുന്നതു തന്റെ പിതാവിനോടും നാടിനോടുമാണ്. ബ്രസീലിലെ വടക്കു കിഴക്കൻ തീരമേഖലയായ ബെയ ഫോർമോസയിലാണ് ഇറ്റാലോ ജനിച്ചു വളർന്നത്.

മീൻ വിൽപനയ്ക്കായി അച്ഛൻ ഉപയോഗിച്ചിരുന്ന കൂളർ ബോക്സിന്റെ അടപ്പ് ആയിരുന്നു ഇറ്റാലോയുടെ ആദ്യ സർഫിങ് ബോർഡ്. ‘ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം’ എന്നാണു നേട്ടത്തിനു ശേഷം ഇറ്റാലോ പ്രതികരിച്ചത്. 

2019ൽ ലോക സർഫ് ലീഗ് ചാംപ്യനായ ഇറ്റാലോ ഇത്തവണ ഒളിംപിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ സർഫിങ്ങിൽ പുരുഷന്മ‍ാരുടെ ഷോർട്ട്ബോർഡ് ഇനത്തിൽ സ്വർണവും സ്വന്തമാക്കി. യുഎസിന്റെ കാരിസ മൂറിനാണു വനിതാ വിഭാഗത്തിൽ സ്വർണം.

English Summary: Tokyo Olympics 2020: Italo Ferreira claims gold in men's surfing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com