ADVERTISEMENT
ടോക്കിയോ ∙ അസാകയിലെ ഷൂട്ടിങ്ങ് റേഞ്ചിൽ നിന്ന് നവോകോ ഇഷിഹാര നേരെ പോകുന്നത് തോക്ക് എടുക്കാൻ തന്നെ വിലക്കുള്ള ഒരിടത്തേക്കാണ്– ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കാനുമയിലെ ദേവാലയത്തിലേക്ക്. 1300 വർഷം പഴക്കമുള്ള ഷിന്റോമത ദേവാലയത്തിലെ പുരോഹിതയാണ് ഈ നാൽപ്പത്തിയാറുകാരി. വനിതകളുടെ സ്കീറ്റ് ഇനത്തിൽ 21–ാം സ്ഥാനത്താണ് ഇഷിഹാര എത്തിയത്. ഇഷിഹാരയുടെ പിതാവ് കെയ്ഷിയും പുരോഹിതൻ ആയിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മത്സരിച്ചിട്ടുമുണ്ട്!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com