ADVERTISEMENT

ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ അത്‍ലീറ്റായ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് നീരജ് ചോപ്രയുടെ സ്വർണനേട്ടത്തെപ്പറ്റി എഴുതുന്നു 

ഒളിംപിക്സിൽ സ്വർണം നേടി ഇന്ത്യൻ കായികചരിത്രത്തിൽ ഇടംപിടിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. ഒളിംപിക്സ് പോലെയൊരു മഹാവേദിയിൽ ഒട്ടും പതറാതെ കൂളായി മത്സരിച്ച നീരജിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. തന്നെ പിടികൂടിയ പരുക്കിൽനിന്നു മോചിതനായശേഷം സ്ഥിരതയോടെ പ്രകടനം നടത്തുന്ന നീരജിൽനിന്ന് ഇനിയും രാജ്യത്തിനേറെ പ്രതീക്ഷിക്കാം. ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടി ഞാൻ തുടക്കമിട്ട ഒരു ചരിത്രമുണ്ട് ഇന്ത്യൻ അത്‍ലറ്റിക്സിൽ. ഒളിംപിക്സിലൂടെ അതിനു തുടർച്ച സൃഷ്ടിച്ചിരിക്കുകയാണു നീരജ് ഇപ്പോൾ.

നീരജിനെ ഒരുക്കിയ പരിശീലകരും അഭിനന്ദനമർഹിക്കുന്നു. രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തതിന്റെ പരിചയസമ്പത്ത് മുതലെടുത്ത്, താനാണു വിജയി, താൻ മാത്രമേ ജയിക്കുകയുള്ളൂ എന്ന മനസ്സാന്നിധ്യത്തോടെ മത്സരിക്കാൻ നീരജിനായി. അതു സ്വർണത്തിലേക്കു നയിക്കുകയും ചെയ്തു. 

English Summary: Anju Bobby George congratulates Neeraj Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com