ADVERTISEMENT

കഴിഞ്ഞ 8 വർഷത്തിനിടെ 16 ദിവസം മാത്രമാണു നീരജ് ചോപ്ര ഖന്ദ്രയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞത്. കായികമികവിനു വേണ്ടി ഇഷ്ടങ്ങൾ പലതും മാറ്റിവച്ച പ്രിയമകൻ ഇനി കുറച്ചുനാൾ തങ്ങൾക്കൊപ്പം വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു മാതാപിതാക്കളും കുടുംബാംഗങ്ങളും. 

ഹരിയാനയിലെ പാനിപ്പത്തിൽ നിന്നു 16 കിലോമീറ്റർ ദൂരമുണ്ട് ഖന്ദ്രയിലേക്ക്. ഹുക്കയുടെയും വെണ്ണയുടെയും മണവും രുചിയും ഇടകലരുന്ന തനി ഹരിയാന ഗ്രാമം. കബഡിയും  ഗുസ്തിയും  കണ്ടും കളിച്ചും ശീലിച്ച ഗ്രാമവാസികൾക്ക് അദ്ഭുതമായിരുന്നു നീരജും ജാവലിൻ ത്രോയും. 

ഗോതമ്പും നെല്ലും വിളയിക്കുന്ന കർഷകരാണു ഖന്ദ്രയിലെ കുടുംബങ്ങൾ. രണ്ടായിരത്തോളം ഗ്രാമവാസികൾ. ഇവർക്കെല്ലാം നീരജിനെക്കുറിച്ചു പറയാൻ ഓരോ കഥയുണ്ട്. 

 ഇപ്പോഴത്തെ കുട്ടികളിൽ കായികരംഗത്ത് പരിശീലനം നടത്തുന്നവരും കുറവ്. കാരണം പലതുണ്ട്; നീരജിനൊപ്പം ഗ്രാമത്തിന്റെ പെരുമയും ഉയർന്നെങ്കിലും ഇവിടെ ഇപ്പോഴും ഒരു ജിംനേഷ്യമില്ല, കുട്ടികൾക്കു കളിക്കാൻ ഗ്രൗണ്ടില്ല.ശുദ്ധജലം പോലും ലഭിക്കുന്നത് 2–3 കിലോമീറ്റർ അകലെ നിന്ന്. സർക്കാർ ജോലിക്കാരായി ആരുമില്ല ഈ ഗ്രാമത്തിൽ. ഗ്രാമത്തിലെ ഏക ജിംനേഷ്യം അടച്ചതോടെയാണു 16 കിലോമീറ്റർ അകലെ പാനിപ്പത്തിലെ ശിവാജി ഗ്രൗണ്ടിൽ ഓടാൻ പോയിത്തുടങ്ങിയത്.

 കുട്ടിക്കാലത്തു തുടങ്ങിയ ഈ ശ്രമങ്ങളുടെ ഫലമാണു നീരജിന്റെ  സ്വർണത്തിളക്കമെന്നു കുടുംബാംഗങ്ങൾ.ഒളിംപിക് മത്സരങ്ങൾക്കു മുൻപു മാർച്ചിലാണ് ഏറ്റവുമൊടുവിൽ നീരജ് വീട്ടിലെത്തിയത്. വീസ അനുബന്ധ നടപടികൾക്കു വേണ്ടി ഡൽഹിയിലെത്തേണ്ടിയിരുന്നു. ഒരു രാത്രി; അത്രമാത്രം. സ്വപ്നങ്ങൾ കീഴടക്കി മകൻ വീട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അമ്മ സരോജ് ദേവി.

 കുട്ടിക്കാലത്ത് ‘ചുർമ’യുടെ ഇഷ്ടക്കാരനായിരുന്നു നീരജെന്ന് ഇവർ പറയുന്നു. ഗോതമ്പ് പൊടിച്ച്, ശർക്കരയും വെണ്ണയും ചേർത്തു തയാറാക്കുന്ന വിഭവം തയാറാക്കി മകനെ കാത്തിരിക്കുകയാണ് ഈ കുടുംബം. 

English Summary: Khandra village waiting for Neeraj Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com