ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത സ്വാതന്ത്ര്യദിനത്തിനു മുൻപ് 75 സ്കൂളുകൾ സന്ദർശിക്കാൻ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത അത്‍ലീറ്റുകളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഒളിംപ്യൻമാർക്കു തന്റെ വസതിയിൽ നൽകിയ സ്വീകരണത്തിലാണു മോദി ഇക്കാര്യം പറഞ്ഞത്.

ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര തന്റെ ജാവലിനും ബാഡ്മിന്റനിൽ വെങ്കലം നേടിയ പി.വി.സിന്ധു തന്റെ റാക്കറ്റും ബോക്സിങ്ങിൽ വെങ്കലം നേടിയ ല‍വ്‍ലിന ബോർഗോഹെയ്ൻ തന്റെ ബോക്സിങ് ഗ്ലൗവും ഹോക്കി പുരുഷ, വനിതാ ടീം അംഗങ്ങൾ ഒപ്പിട്ട ഹോക്കി സ്റ്റിക്കും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

English Summary: PM Modi urges Olympic athletes to visit schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com