ADVERTISEMENT

വാഴ്സോ ∙ ടോക്കിയോ ഒളിംപിക്സിൽ വനിതാ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ പോളണ്ട് താരം മരിയ ആന്ദ്രെസിക് 8 മാസം മാത്രം പ്രായമുള്ള മിലോസെക് മാലിസ എന്ന കുരുന്നിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ സ്വന്തം മെഡൽ ലേലത്തിൽ വച്ചു. ഒന്നേകാൽ ലക്ഷം ഡോളറിനാണു (ഏകദേശം 92 ലക്ഷം രൂപ) മെഡൽ ലേലത്തിൽ വച്ചത്.

പോളണ്ടിലെ സൂപ്പർ മാർക്കറ്റ് ചെയിനായ സാബ്ക അത്രയും തുക മുടക്കി മെഡൽ ലേലത്തിൽ പിടിച്ചു. മരിയയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് അവർ ഒരു കാര്യംകൂടി ചെയ്തു: മെഡൽ താരത്തിനുതന്നെ തിരിച്ചു കൊടുത്തു.

64.61 മീറ്റർ ദൂരം ജാവലിൻ പായിച്ചായിരുന്നു മരിയയുടെ വെള്ളി മെഡൽ നേട്ടം. ചൈനയുടെ ലിയു ഷിയിങ്ങിനായിരുന്നു (66.34 മീറ്റർ) ഈ ഇനത്തിൽ സ്വർണം.

English Summary: Tokyo Olympics medalist Maria Andrejczyk auctions her silver medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com