ADVERTISEMENT

നയ്റോബി (കെനിയ) ∙ അത്‍ലറ്റിക്സിലെ മറ്റൊരു ലോക മെഡൽ ഇന്ത്യയ്ക്കു തൊട്ടരികെ! ഒളിംപ്യൻ അഞ്ജു ബോബി ജോർജിന്റെ ബെംഗളൂരുവിലെ അക്കാദമിയി‌ൽ പരിശീലനം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷൈലി സിങ് ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ ലോങ്ജംപ് ഫൈനലിൽ. 6.40 മീറ്റർ പ്രകടനത്തോടെ യോഗ്യതാ റൗണ്ടിൽ ഒന്നാംസ്ഥാനക്കാരിയായാണ് ഷൈലിയുടെ കുതിച്ചുചാട്ടം.

അണ്ടർ 18 വിഭാഗത്തിൽ ലോക രണ്ടാംറാങ്കുകാരിയാണ് ഷൈലി സിങ്. അ‍ഞ്ജുവിന്റെ ഭർത്താവ് റോബർട്ട് ബോബി ജോർജാണ് പരിശീലകൻ. ഇന്നലെ യോഗ്യതാ റൗണ്ടിലെ തന്റെ അവസാന ശ്രമത്തിലാണ് ഷൈലി 6.40 മീറ്റർ പിന്നിട്ടത്. 6.39 മീറ്റർ ചാടിയ സ്വീഡന്റെ മയ അസ്കാഗെയാകും നാളെ നടക്കുന്ന ഫൈനലിൽ ഷൈലിയുടെ പ്രധാന എതിരാളി.    അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ ആറാമത്തെ മെഡലാണ് ഷൈലിയിലൂടെ ഇന്ത്യ സ്വപ്നം കാണുന്നത്. ഈ ചാംപ്യൻഷിപ്പിലെ രണ്ടാമത്തെ മെഡലും. ഇന്ത്യൻ മിക്സ്ഡ് റിലേ ടീം ബുധനാഴ്ച വെങ്കലം നേടിയിരുന്നു.

‘ഇത്തവണ അണ്ടർ 20 ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ മത്സരിക്കുന്നവരിൽ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ഷൈലി സിങ്. അക്കാദമിയിൽ ലോങ്ജംപ് പരിശീലനം തുടങ്ങി 3 വർഷത്തിനുള്ളിലാണ് ലോകവേദിയിലെ ഈ പ്രകടനം. പരിശീലകനെന്ന നിലയിൽ ബോബിയുടെ വിജയം കൂടിയാണിത്. ഫൈനൽ മത്സരം കടുപ്പമേറിയതാണ്. പക്ഷേ അതുമുന്നിൽകണ്ട് തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസം’ – അഞ്ജു ബോബി ജോർജ്

English Summary: Shaili Singh enters long jump final in World Athletics U20 Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com