ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ദേശീയ കായികവിനോദമായി ഹോക്കിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇന്ത്യയുടെ ദേശീയ കായിക വിനോദമാണു ഹോക്കിയെന്ന പ്രതീതിയുണ്ടെങ്കിലും  ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നു ഹർജിക്കാരനായ വിശാൽ തിവാരി ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് ഇതര കായിക മേഖലകളുടെ ഉന്നതിക്കായി സർക്കാരിന് ആവശ്യമായ നിർദേശം നൽകണമെന്ന ആവശ്യത്തിലും കോടതി ഇടപെട്ടില്ല. തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ആളുകൾക്കിടയിൽ സ്വയം ഒരു കായികതാൽപര്യം ഉടലെടുക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

English Summary: Supreme Court refuses to entertain plea to declare Hockey As India's national game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com