ഫോർമുല 2: മോൺസയിൽ ദാരുവാല ജേതാവ്
Mail This Article
×
മോൺസ (ഇറ്റലി) ∙ ഇന്ത്യൻ റേസിങ് താരം ജെഹാൻ ദാരുവാല ഫോർമുല 2 (എഫ്2) കാറോട്ട മത്സരത്തിലെ സ്പ്രിന്റ് റേസിൽ ജേതാവ്. ഗ്രിഡിൽ രണ്ടാമനായി മത്സരം തുടങ്ങിയ റെഡ് ബുൾ ജൂനിയർ ടീമംഗമായ ദാരുവാല മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനവും 25 പോയിന്റും നേടി.
സീസണിൽ താരത്തിന്റെ ആദ്യ ജയവും 3–ാം പോഡിയവുമാണിത്. കഴിഞ്ഞ വർഷം ബഹ്റൈനിൽ ജേതാവായപ്പോൾ എഫ്2 വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി ദാരുവാല സ്വന്തമാക്കിയിരുന്നു.
English Summary: Formula 2; Jehan Daruvala win
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.