ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ രാജ്യാന്തര ഷൂട്ടിങ് താരം നമൻവീർ സിങ് ബ്രാറിനെ (28) മൊഹാലിയിലെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡബിൾ ട്രാപ്സ് ഷൂട്ടറാണ്. നമൻവീറിന്റെ തലയിൽ വെടിയേറ്റിരുന്നതായി മൊഹാലിയിലെ പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

നമൻവീറിന്റെ കുടുംബാംഗങ്ങളാണു പൊലീസിൽ വിവരം അറിയിച്ചത്. വീട്ടിലെത്തിയപ്പോൾ നമൻവീർ മരിച്ച നിലയിലായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 2015ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ താരമാണ്. പഞ്ചാബ് സർവകലാശാലാ വിദ്യാർഥിയായിരിക്കെയാണ് നമൻവീർ നേട്ടത്തിലെത്തിയത്. ഒട്ടേറെ ദേശീയ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.

2015ൽ പോളണ്ടിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.  

English Summary: National-level shooter Namanveer Singh Brar found dead with bullet wound in head

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com