ADVERTISEMENT

കോട്ടയം ∙ ഒളിംപ്യൻ സജൻ പ്രകാശ് നീന്തൽ പഠിച്ച തമിഴ്നാട് നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോർപറേഷന്റെ (എൻഎൽസി ഇന്ത്യ ലിമിറ്റഡ്) നീന്തൽക്കുളം ഇനി താരത്തിന്റെ പേരിൽ അറിയപ്പെടും. നെയ്‌വേലിയിൽ നൽകിയ സ്വീകരണത്തിൽ എൻഎൽസി  മാനേജിങ് ഡയറക്ടർ രാകേഷ് കുമാറാണു തീരുമാനം പ്രഖ്യാപിച്ചത്.

5 ലക്ഷം രൂപ താരത്തിനു സമ്മാനിച്ചു. കായികതാരം കൂടിയായ അമ്മ വി.ജെ.ഷാന്റിമോൾക്കൊപ്പം സജൻ വളർന്നതു നെയ്‌വേലിയിലാണ്. എൻഎൽസിയിൽ അസിസ്റ്റന്റ് പഴ്സനൽ ഓഫിസറാണു ഷാന്റി. കേരളാ പൊലീസിൽ അസിസ്റ്റന്റ് കമൻഡാന്റാണു സജൻ.

English Summary: Sajan swimming pool in Neyveli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com