ADVERTISEMENT

ജക്കാർത്ത ∙ ബാഡ്മിന്റനിലെ സമീപകാല തിരിച്ചടികളുടെ നിരാശ മറന്ന്, ഇന്തൊനീഷ്യൻ മാസ്റ്റേഴ്സിൽ വമ്പൻ അട്ടിമറിയുമായി മലയാളി താരം എച്ച്.എസ്.പ്രണോയ്. ഒളിംപിക്സ് ചാംപ്യനും ലോക രണ്ടാം നമ്പർ താരവുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെ അട്ടിമറിച്ച് പ്രണോയി ക്വാർട്ടറിലേക്കു മുന്നേറി. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനുശേഷം തിരിച്ചടിക്കുകയായിരുന്നു. (14-21,21-19,21-16). കഴിഞ്ഞ മാർച്ചിനുശേഷം രാജ്യാന്തര ബാഡ്മിന്റനിൽ അക്സൽസനെ തോൽപിക്കുന്ന ആദ്യ കളിക്കാരനായി മാറി പ്രണോയ്. ലോക റാങ്കിങ്ങിൽ 32–ാം സ്ഥാനത്തുള്ള പ്രണോയ് നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തുന്നത്. 

പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്തും വനിതാ വിഭാഗത്തിൽ പി.വി.സിന്ധുവും ക്വാർട്ടറിലേക്കു മുന്നേറി. സിന്ധു സ്പെയിനിന്റെ ക്ലാര അസുർ‌മേദിയെയാണു തോൽപിച്ചത് (17-21,21-7,21-12).ശ്രീകാന്ത് ഇന്തോനീഷ്യയുടെ ജോനാതൻ ക്രിസ്റ്റിയെ കീഴടക്കി. (13-21,21-18,21-15). 

English Summary: Indonesia masters; HS Prannoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com