ഇന്തൊനീഷ്യൻ മാസ്റ്റേഴ്സ്; പി.വി. സിന്ധുവും ശ്രീകാന്തും സെമിയിൽ

pv-sindhu
സിന്ധു, ശ്രീകാന്ത്
SHARE

ജക്കാർത്ത ∙ ഇന്തൊനീഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും കി‍ഡംബി ശ്രീകാന്തും സെമിയിൽ. മലയാളി താരം എച്ച്.എസ്.പ്രണോയിയെ ക്വാർട്ടറിൽ കീഴടക്കിയാണു ശ്രീകാന്ത് സെമിയിലെത്തിയത് (21-7,21-18).

ഒളിംപിക് ചാംപ്യൻ വിക്ടർ അക്സെൽസനെ അട്ടിമറിച്ചെത്തിയ പ്രണോയിക്ക് ആ മികവു ക്വാർട്ടറിൽ ആവർത്തിക്കാനായില്ല. ആദ്യ സെറ്റിൽ നിറംമങ്ങിയ പ്രണോയ് രണ്ടാം സെറ്റിൽ പൊരുതിയ ശേഷം കീഴടങ്ങി. തുർക്കിയുടെ നെസ്‍ലിഹാൻ യിജിത്തിനെതിരെ പി.വി.സിന്ധുവിന്റെ ജയം അനായാസമായിരുന്നു (21-13, 21-10). റാങ്കിങ്ങിലെ മേധാവിത്വം സിന്ധു കളത്തിലും പുറത്തെടുത്തതോടെ 35 മിനിറ്റിനുള്ളിൽ മത്സരം തീർന്നു. 

ഒന്നാം സീഡ‍് ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സെമിയിൽ‌ സിന്ധുവിന്റെ എതിരാളി. ഒളിംപിക്സ്  മത്സരമടക്കം ഈ വർഷം ഇരുവരും തമ്മിൽ നടന്ന 2 പോരാട്ടങ്ങളിലും സിന്ധുവിനായിരുന്നു ജയം.

English Summary: PV Sindhu and Kidambi Srikanth Enter Semi-Finals of Indonesia Masters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS