മാരത്തൺ ഫിനിഷിങ് ലൈനിൽ പോളിന് 100–ാം പുഞ്ചിരി!

paul
കൊച്ചിയിൽ തന്റെ 100–ാം മാരത്തൺ പൂർത്തിയാക്കുന്ന പോൾ പടിഞ്ഞാറേക്കര. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കൊച്ചി ∙ മാരത്തൺ ഫിനിഷിങ് ലൈനിൽ പോൾ പടിഞ്ഞാറേക്കരയ്ക്കു 100–ാം പുഞ്ചിരി. 100 മാരത്ത‍ണുകൾ വിജയകരമായി ഫിനിഷ് ചെയ്യുകയെന്ന നേട്ടമാണു കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ സൂപ്രണ്ടിങ് എൻജിനീയർ പോൾ പടിഞ്ഞാറേക്കര (67) കൈവരിച്ചത്. പോളിനുള്ള ആദരമായി സുഹൃത്തുക്കൾ ചേർന്നാണു കൊച്ചിയിൽ 100–ാം മാരത്തൺ സംഘടിപ്പിച്ചത്. 

2014ലെ കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണായിരുന്നു നീണ്ടപാറ സ്വദേശിയായ പോളിന്റെ ആദ്യ മാരത്തൺ (42.2 കിലോമീറ്റർ). പിന്നീടിതുവരെ ഓടിയ നൂറെണ്ണത്തിൽ 22 എണ്ണം 50 കിലോമീറ്ററിനു മുകളിൽ ദൂരമുള്ള അൾട്രാ മാരത്തണുകളാണ്. 210 ഹാഫ് മാരത്തണുകളും പൂർത്തിയാക്കി. കഴിഞ്ഞ വർഷം കൊൽക്കത്ത മാരത്തൺ 4.27 മണിക്കൂറിൽ ഫിനിഷ് ചെയ്തതാണു മികച്ച സമയം. 

English Summary: Paul Padinjarekkara 100th marathon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS