കേരള പൊലീസ് ഇനി ഹോക്കിയും കളിക്കും; പുതിയ ടീം റെഡി!

kerala-police-hockey
കേരള പൊലീസ് ഹോക്കി ടീം കൊല്ലത്ത് പരിശീലനം നടത്തുന്നു. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
SHARE

കൊല്ലം ∙ ‌കേരള പൊലീസിൽ ഇനി ഹോക്കി ടീമും. ഡിസംബർ 2 മുതൽ 11 വരെ ബെംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യ പൊലീസ് ഗെയിംസിൽ കേരള ടീം മാറ്റുരയ്ക്കും. പൊലീസ് ഗെയിംസ് ആരംഭിച്ചിട്ട് 70 വർഷമായെങ്കിലും ആദ്യമായാണു കേരള പൊലീസ് ഹോക്കി ടീം മത്സരിക്കുന്നത്.

സംസ്ഥാന ഹോക്കി ടീമിൽ കളിച്ചിട്ടുള്ള 18 പേരാണു പൊലീസ് ടീമിലുള്ളത്. ദേശീയ ക്യാംപിൽ പങ്കെടുത്തവരുമുണ്ട്. 24 മുതൽ 44 വയസ്സുള്ളവർ വരെ പുതിയ ടീമിലുണ്ട്. കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ കഴിഞ്ഞയാഴ്ച ടീം പരിശീലനം തുടങ്ങി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ പരിശീലകൻ അലി സബീറാണു പരിശീലകൻ. പൊലീസിന് ഒരു ഹോക്കി ടീം രൂപീകരിക്കാൻ കഴിഞ്ഞ 25 വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു ടീം കോഓർഡിനേറ്റർ വി.എൻ.പ്രദീഷ് പറഞ്ഞു. എഡിജിപി മനോജ് ഏബ്രഹാം ടീം രൂപീകരണത്തിന് ഏറെ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ ഹോക്കി താരങ്ങൾ പൊലീസിൽ ഉണ്ടെങ്കിലും അവരാരും ‘ഹോക്കി ക്വോട്ട’യിലൂടെ എത്തിയവരല്ല. ഹോക്കി താരങ്ങൾക്ക് ഇപ്പോഴും കേരള പൊലീസിൽ ഡയറക്ട് എൻട്രിയില്ല. സ്പോർട്സ് വെയ്റ്റേജ് സർട്ടിഫിക്കറ്റ് ജോലി നേടാൻ ചിലരെ സഹായിച്ചെന്നു മാത്രം.

English Summary: Kerala Police hockey team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA