പ്രൈം വോളിബോൾ കളത്തിലേക്ക്; രാജ്യത്തെ പുതിയ ഫ്രാഞ്ചൈസി വോളിബോൾ ലീഗ്

prime-volley
SHARE

കോട്ടയം ∙ രാജ്യത്തെ പുതിയ ഫ്രാഞ്ചൈസി വോളിബോൾ ലീഗായി പ്രൈം വോളിബോൾ കളത്തിലേക്ക്. 7 ടീമുകൾ പങ്കെടുക്കുന്ന ലീഗിന്റെ താരലേലം ഡിസംബർ 14നു കൊച്ചിയിൽ നടക്കും. ജനുവരി അവസാനത്തോടെ മത്സരങ്ങൾ ആരംഭിക്കും. ലീഗിലെ എല്ലാ മത്സരങ്ങളും കൊച്ചിയിൽ സംഘടിപ്പിക്കാനാണ് ആലോചന.

സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ ബേസ്‌ലൈൻ വെഞ്ച്വേഴ്സും 7 ടീം ഉടമകളും സംഘാടകരാകുന്ന രീതിയിലാണ് ലീഗിന്റെ ഘടന. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവയാണു കേരളത്തിൽനിന്നുള്ള ടീമുകൾ. അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളെ പ്രതിനിധീകരിക്കുന്നവയാണു മറ്റു ടീമുകൾ.

രാജ്യത്തെ 300 വോളിബോൾ താരങ്ങളെ ലേലത്തിൽ ഉൾപ്പെടുത്തുമെന്നു സംഘാടകർ അറിയിച്ചു. ടീമിൽ വിദേശ താരങ്ങളുമുണ്ടാകും. വോളിബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നേരത്തേ പ്രൊ വോളി ലീഗ് ആവിഷ്കരിച്ചിരുന്നെങ്കിലും ആദ്യ സീസണു ശേഷം മുടങ്ങി.

English Summary: Prime volley ball league 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA