ADVERTISEMENT

മുംബൈ∙ ബാസ്കറ്റ് ബോളിലെ സൂപ്പർതാരങ്ങളെ ഒറ്റ കുടക്കീഴിൽ അണിനിരത്തിയ നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) ലീഗിന് 75 വയസ്. 1946–47 കാലഘട്ടത്തിൽ ഒരു നോർത്ത് അമേരിക്കൻ ലീഗ് എന്ന നിലയിൽ ആരംഭിച്ച എൻബിഎ, ഇന്ന് ലോകമെമ്പാടുമുള്ള ബാസ്കറ്റ്ബോൾ താരങ്ങളുടെയും ആരാധകരുടെയും പ്രിയപ്പെട്ട ലീഗാണ്. നിലവിൽ എൻബിഎയിൽ പങ്കെടുക്കുന്നത് 30 ടീമുകളാണ്. അതിൽ 29 ടീമുകൾ യുഎസിൽനിന്ന്; ഒരു ടീം കാനഡയിൽനിന്നും!

നോർത്ത് അമേരിക്കൻ ലീഗ് എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും, വർഷങ്ങൾക്കിപ്പുറം ഒരു യഥാർഥ ആഗോള ലീഗായി മാറിയിരിക്കുകയാണ് എൻബിഎ. 75–ാം വാർഷികത്തിൽ എത്തിനിൽക്കുമ്പോൾ എൻബിഎയിൽ അമേരിക്കക്കാരല്ലാത്ത നൂറിലധികം കളിക്കാരുണ്ട്. അതും 39 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ. ഈ 75–ാം വാർഷികത്തിൽ, ലോക വ്യാപകമായി ബാസ്കറ്റ് ബോളിനുണ്ടായ വളർച്ചയാണ് എൻബിഎ ആഘോഷിക്കുന്നത്.

നിലവിൽ ലീഗിൽ പങ്കെടുക്കുന്ന രാജ്യാന്തര താരങ്ങളുടെ എണ്ണത്തിൽനിന്നുതന്നെ, ആഗോള ലീഗായുള്ള എൻബിഎയുടെ ഉയർച്ച വ്യക്തം. ആദ്യ സീസണിൽ എൻബിഎയുടെ ഭാഗമായിരുന്ന വിദേശ താരങ്ങളുടെ എണ്ണം വെറും 5 മാത്രമാണ്. 2016-17 സീസണിന്റെ തുടക്കത്തിൽ ഇത് 113 ആയി ഉയർന്നു. നിലവിൽ 39 രാജ്യങ്ങളിൽ നിന്നുള്ള 109 രാജ്യാന്തര താരങ്ങൾ എൻബിഎയിലുണ്ട്. ടൊറന്റോ റാപ്‌റ്റേഴ്‌സിൽ 10 വിദേശ താരങ്ങളുണ്ട്. ഇവർക്കു പിന്നിൽ ഡാലസ് മാവെറിക്‌സ് (7), ഒക്‌ലഹോമ സിറ്റി തണ്ടർ (7) എന്നിവരുമുണ്ട്.

വർഷങ്ങളായി ലീഗിൽ സുപ്രധാന നേട്ടങ്ങൾ കൊയ്യുന്ന താരങ്ങളുടെ കൂട്ടത്തിലും ഒട്ടേറെ വിദേശകളുണ്ട്. ഓൾ എൻബിഎ ടീമിൽ ഇടംപിടിക്കുന്ന താരങ്ങളുടെ എണ്ണത്തിലും ക്രമാനുഗതമായ വർധനവുണ്ട്.

ലോകവ്യാപകമായി പരന്നുകിടക്കുന്ന എൻ‌ബിഎയുടെ ആരാധകവൃന്ദവും ശ്രദ്ധേയം. ഇന്ത്യയിൽ ഉൾപ്പെടെ എൻബിഎയുടെ വേരുകൾ പടർന്നുകഴിഞ്ഞു. കോവിഡ് വ്യാപനത്തിനു മുൻപ് എൻബിഎ ഇന്ത്യയിൽവച്ച് രണ്ട് പ്രീ–സീസൺ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിൽ വളർന്നുവരുന്ന ബാസ്കറ്റ്ബോൾ പ്രിയമാണ് ഇത്തരമൊരു നീക്കത്തിന് എൻബിഎയെ പ്രേരിപ്പിച്ചത്.

English Summary: The Rise of Inter National Players in NBA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com