ലോക ചെസ് ചാംപ്യൻഷിപ്: രണ്ടാം ഗെയിം ‘ത്രില്ലർ’ സമനില

CHESS-FIDE-UAE
മാഗ്‌നസും നീപ്പോയും മത്സരത്തിനിടെ.
SHARE

ദുബായ് ∙ കാലാളെ ബലി നൽകി, കരുക്കളെ കർമനിരതരാക്കി, കനപ്പെട്ട ആക്രമണം; ലോക ചെസ് ചാംപ്യൻഷിപ്പിലെ 2–ാം ഗെയിമിലും നിലവിലെ ചാംപ്യൻ മാഗ്‌നസ് കാൾസൻ ഈ തന്ത്രം വിജയകരമായി പുനരാവിഷ്കരിച്ചെങ്കിലും മുൻതൂക്കം മാറിമറിഞ്ഞ കളിക്കൊടുവിൽ 58 നീക്കങ്ങളിൽ സമനില. മാഗ്‌നസ് – യാൻ നീപ്പോംനിഷി ആദ്യ ഗെയിമും സമനിലയിലാണു കലാശിച്ചത്. 

വെള്ളക്കരുക്കളുമായി യോജിച്ച പദ്ധതി തിരഞ്ഞെടുത്തായിരുന്നു മാഗ്‌നസിന്റെ തുടക്കം: കാറ്റലൻ ഓപ്പണിങ്. താത്വികവും ജനകീയവുമായ വേരിയേഷനുകളിൽനിന്നു പുറത്തുകടക്കാൻ ‘രണ്ടാംതരം’ നീക്കങ്ങളെ കൂട്ടുപിടിച്ച് ആധിപത്യം നേടാനുള്ള ശ്രമം മാഗ്‌നസ് ഇത്തവണയും ആവർത്തിച്ചു. 

കാലാളെ ഇ5 കളത്തിലേക്കു തള്ളിയ ശ്രദ്ധേയമായ 14–ാം നീക്കത്തോടെ മാഗ്‌നസ് ‘ഇനിഷ്യേറ്റീവ് ’ നേടി. മാഗ്‌നസിന്റെ ദുർബലമായ 17–ാം നൈറ്റ് നീക്കത്തോടെ കളി നീപ്പോയ്ക്ക് അനുകൂലമായി.  വിജയസാധ്യത മുന്നിൽനിൽക്കെ, 24–ാം നീക്കത്തിൽ നീപ്പോ പിഴവു വരുത്തി. 

English Summary: Chess World Championship: Carlsen, Nepo play out intense draw in Game 2

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA