ജൂനിയർ ഹോക്കി: ഇന്ത്യ സെമിയിൽ

India-Junior-Hockey-World-Cup
SHARE

ഭുവനേശ്വർ ∙ ബൽജിയത്തെ 1–0നു തോൽപിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന്റെ സെമിയിലെത്തി. 21–ാം മിനിറ്റിൽ ശാരദാനന്ദ് തിവാരിയാണു വിജയ ഗോൾ നേടിയത്. നാളെ നടക്കുന്ന സെമിയിൽ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ.

തുടക്കത്തിൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോളടിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലേക്കു വലിഞ്ഞു. അവസാന മിനിറ്റുകളിൽ ബൽജിയം ആക്രമിച്ചു കയറിയെങ്കിലും ഇന്ത്യയുടെ പ്രതിരോധനിരയും ഗോൾ കീപ്പർ പവനും ഉജ്വല പ്രകടനം നടത്തി ആതിഥേയരെ സെമിയിലേക്കു നയിച്ചു. അർജന്റീനയും ഫ്രാൻസും തമ്മിലാണു മറ്റൊരു സെമി.

English Summary: Junior hockey world cup; India beat Belgium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA