ADVERTISEMENT

ഒറ്റപ്പാലം ∙ ബാഡ്മിന്റനിൽ കേരളത്തിനായി സ്മാഷ് പായിക്കുന്ന പ്രതിഭകളെ ഒരുക്കാൻ അക്കാദമിയുമായി കേരള ബാഡ്മിന്റൻ (ഷട്ടിൽ) അസോസിയേഷൻ. കെബിഎസ്എയുടെ ആദ്യ അക്കാദമി അടുത്ത വർഷം ചേറ്റൂർ ശങ്കരൻനായർ ട്രസ്റ്റിനു കീഴിലെ കെ.പി.എസ്.മേനോൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങും. അസോസിയേഷനും ട്രസ്റ്റും ഉടൻ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. പരിശീലകരായി വിദേശി ഉൾപ്പെടെ 3 പേരുണ്ടാകും. അസോസിയേഷൻ തിരഞ്ഞെടുക്കുന്നവർക്കായിരിക്കും പ്രവേശനം. സിഎസ്എൻ ട്രസ്റ്റിനു കീഴിൽ 2015ൽ തുടങ്ങിയ കേണൽ ശ്രീധരമേനോൻ സ്മാരക അക്കാദമിയിലെ കുട്ടികൾക്കും പരിശീലനം ലഭിക്കും.

കെ.പി.എസ്.മേനോൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ 4 കോർട്ടുകളും മൾട്ടി ജിംനേഷ്യവുമുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സൗത്ത് സോൺ ടൂർണമെന്റിനു 2016ൽ സ്റ്റേഡിയം വേദിയായിരുന്നു. 2000ൽ നിർമാണം പൂർത്തിയായ സ്റ്റേഡിയത്തിൽ 2001 മുതൽ സംസ്ഥാന ടൂർണമെന്റ് നടക്കുന്നു. 2011 മുതൽ കേരളത്തിലെ 3 സീനിയർ റാങ്കിങ് ടൂർണമെന്റുകളിലൊന്നായി ഇതു മാറി.

English Summary: Kerala badminton association academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com