ഭുവനേശ്വർ ∙ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്കു ജൂനിയർ ഹോക്കി ലോകകപ്പ് സെമിയിൽ തോൽവി. ജർമനി 4–2നാണ് ആതിഥേയരുടെ സ്വപ്നങ്ങൾ തകർത്തത്. എറിക് ക്ലെയ്ൻലെയ്ൻ, ആരൺ ഫ്ലാറ്റൻ, ഹെയ്ൻസ് മുള്ളർ, ക്രിസ്റ്റഫർ കട്ടർ എന്നിവർ ജർമനിക്കായി സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി ഗോളടിച്ചത് ഉത്തം സിങ്ങും ബോബി സിങ്ങുമാണ്. ഫ്രാൻസിനെ മറികടന്നെത്തിയ അർജന്റീനയാണു നാളെ ഫൈനലിൽ ജർമനിയുടെ എതിരാളികൾ. 3–ാം സ്ഥാന മത്സരത്തിൽ ഇന്ത്യ ഫ്രാൻസിനെ നേരിടും.
15–ാം മിനിറ്റിൽ ജർമനി മുന്നിലെത്തി. 21–ാം മിനിറ്റിൽ അവർ ലീഡുയർത്തി. 24–ാം മിനിറ്റിൽ വീണ്ടും ഗോൾ വീണതോടെ ഇന്ത്യ തളർന്നു. 25–ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ജർമനിയോടു പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കായില്ല.
English Summary: Junior world hockey: Germany beat India