ധാക്ക ∙ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരെ സമനില വഴങ്ങിയ ഇന്ത്യയ്ക്ക് ഏഷ്യൻ ചാംപ്യൻസ് ട്രോഫിഹോക്കിയിലെ 2–ാം മത്സരത്തിൽ ബംഗ്ലദേശിനെതിരെ തകർപ്പൻ ജയം. ഇന്ത്യ 9–0നാണ് ആതിഥേയരെ തോൽപിച്ചത്. ദിൽപ്രീത് സിങ്ങിന്റെ ഹാട്രിക്കും (12’, 22’, 45’) ജർമൻപ്രീത് സിങ്ങിന്റെ ഡബിളുമാണ് (33, 43) ഇന്ത്യയ്ക്കു വൻജയം സമ്മാനിച്ചത്. ലളിത് ഉപാധ്യായ (28), അക്ഷദീപ് സിങ് (54), മൻദീപ് മോർ (55), ഹർമൻപ്രീത് സിങ് (57) എന്നിവരും ഇന്ത്യയ്ക്കായി സ്കോർ ചെയ്തു. നാളെ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
English Summary: Asian champions Trophy: India wins