ധാക്ക ∙ ഷൂട്ടൗട്ടിൽ ജപ്പാനെ 4–2നു തോൽപിച്ച് ദക്ഷിണ കൊറിയ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ. നിശ്ചിത സമയത്ത് കളി 3–3 സമനിലയായിരുന്നു. മൂന്നാം സ്ഥാന മത്സരത്തിൽ പാക്കിസ്ഥാനെ 4–3നു തോൽപിച്ച് ഇന്ത്യ വെങ്കലം നേടി. ഹർമൻപ്രീത് സിങ് (1), സുമിത് (45), വരുൺ കുമാർ (53), ആകാശ്ദീപ് സിങ് (57) എന്നിവരാണ് ഗോൾ നേടിയത്.
അഫ്രാസ് (10), അബ്ദുൽ റാണ (33), അഹ്മദ് നദീം (57) എന്നിവർ പാക്കിസ്ഥാനു വേണ്ടി ലക്ഷ്യം കണ്ടു. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 3–1നു തോൽപിച്ചിരുന്നു. ഇതിനു മുൻപ് 2018ൽ നടന്ന ടൂർണമെന്റിൽ സംയുക്ത ജേതാക്കളായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും.
English Summary: Asian Champions Trophy Hockey; South Korea wins