ADVERTISEMENT

സംഭവബഹുലമായിരുന്നു 2021. കോവിഡ് മൂലം 2020ൽ നടക്കാതെ പോയ പല കായികമാമാങ്കങ്ങളും നടന്നത് ഈ വർഷമാണ്. അതിൽ ആക്‌ഷനും ഇമോഷനും ഒരു പോലെ ഇടകലർന്നു. അങ്ങനെ പോയ വർഷത്തെ ചില കായികസംഭവങ്ങളിലേക്ക് ഒരു ‌തിരിഞ്ഞുനോട്ടമാണിത്, ഒരു റിവേഴ്സ് സ്വീപ്.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കണ്ണീർ വർഷമായിരുന്നു 2021. ബ്രസീലിനെ തോൽപിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയപ്പോൾ മെസ്സി ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി. ഓഗസ്റ്റിൽ ഒരു യുഗാവസാനം പോലെ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിട്ടതും കണ്ണീരോടെ.

യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരെയുള്ള മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ ‍‍ഡെൻ‌മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സന് ഇരു ടീമംഗങ്ങളും സമചിത്തതയോടെ പ്രഥമശുശ്രൂഷ നൽകിയപ്പോൾ 2021ലെ ഏറ്റവും ഹൃദയംതൊടുന്ന കാഴ്ചയായി അതു മാറി.

ഫോർമുല വൺ കിരീടം ചൂടിയ മാക്സ് വേർസ്റ്റപ്പനും ഒളിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ നീരജ് ചോപ്രയും യുഎസ് ഓപ്പൺ നേടിയ ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനുവും 2021ലെ മിന്നുംതാരങ്ങളായി. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് തോറ്റെങ്കിലും പാക്ക് ഓപ്പണർ മുഹമ്മദ്‌ റിസ്‌വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ചിത്രം, ഈ വർഷം സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചരിക്കപ്പെട്ട ചിത്രങ്ങളിലൊന്നായി.

2021 പ്രധാന കായികസംഭവങ്ങളിലേക്ക് ഒരു റിവേഴ്സ് സ്വീപ്:

English Summary: Sports Year Ender 2021- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com