ADVERTISEMENT

ഇപ്പോഴും പൊലീസ് ടീമിനൊപ്പം 90 മിനിറ്റ് ഫുട്ബോൾ കളിക്കാൻ ഞാൻ ഇറങ്ങും. അവർക്കൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ നമ്മുടെ കയ്യിൽ മരുന്നു വേണം. കളിക്കാൻ തുടങ്ങിയാൽ പിള്ളേർക്ക് എന്തൂട്ട് വിജയൻ! അവന്മാരു പൊരിക്കില്ലേ.. അപ്പോ നമ്മളും ഫിറ്റായല്ലേ പറ്റൂ?!!

കളിച്ചിരുന്ന സമയത്തെ അത്ര വർക്കൗട്ടുകൾ ഇപ്പോഴില്ല. എങ്കിലും ജിമ്മിൽ ഉൾപ്പെടെ ഞാൻ വർക്കൗട്ട് ചെയ്യാറുണ്ട്. പൊലീസിലെ കുട്ടികൾക്ക് എന്നും ജിം വർക്കൗട്ടുണ്ട്. അവർക്കൊപ്പം ഞാനും കൂടും. ഫിറ്റ്നസല്ലേ ഒരാളുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമായ സംഗതി?!.

കളിച്ചിരുന്ന കാലത്ത് ഫിറ്റ്നസ് ട്രെയിനിങ്, കഠിനമായ വർക്കൗട്ടുകൾ എല്ലാം ഓഫ് സീസണിൽ ആണ്. കളി സീസൺ തുടങ്ങിയാൽ പ്രാക്ടീസ് മാച്ചുകളും അത്യാവശ്യം ഫിറ്റ്നസ് വർക്കൗട്ടുകളുമാണു പ്രധാനമായി ചെയ്തിരുന്നത്.

ഓഫ് സീസണിൽ കോച്ച് പറയുന്നത് അനുസരിച്ച് ജിം, സ്വിമ്മിങ്, ക്രോസ് കൺട്രി അങ്ങനെ ഒരുപിടി പണിയുണ്ടായിരുന്നു. കാലിന് സ്ട്രെങ്ത് കിട്ടാൻ കടപ്പുറത്തു കൂടി ഓട്ടവുമുണ്ടായിരുന്നു. കളത്തിൽ 120 മിനിറ്റ് ഇടിച്ചു നിൽക്കാനുള്ള അടിത്തറയാണ് ഈ ഓഫ് സീസൺ പരിശീലനം.

English Summary: IM Vijayan About Fitness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com