ADVERTISEMENT

ഏറ്റവും ദൈർഘ്യമേറിയ കായികയിനങ്ങളിലൊന്നാണു ക്രിക്കറ്റ്. ചെറുരൂപമായ ട്വന്റി20യ്ക്കു പോലും 3 മണിക്കൂറിലേറെ ദൈർഘ്യമുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരങ്ങൾക്കു ഫിറ്റ്നസ് ഏറെ പ്രധാനപ്പെട്ടതാണ്. കളിക്കാരുടെ ശാരീരിക ക്ഷമത അളക്കാൻ ക്രിക്കറ്റിൽ നിരന്തരം പരിശോധനകൾ നടക്കുന്നതിനു കാരണവും ഇതു തന്നെ. 

ഫിറ്റ്നസ് പാരമ്പര്യമായി ലഭിക്കുന്നതല്ല, ഓരോരുത്തരും അധ്വാനിച്ചു നേടിയെടുക്കുന്നതാണ്. നമ്മൾ ഓരോ ദിവസവും കായിക പരിശീലനത്തിനായി ചെലവഴിക്കുന്ന സമയമാണ് അതിലേക്കുള്ള വലിയ നിക്ഷേപം. ചെറുപ്പകാലത്തു സ്കൂളിലെ കായിക മത്സരങ്ങളിൽ സജീവമായതു മുതൽ ഇന്നുവരെ തുടരുന്ന മുടക്കമില്ലാത്ത വ്യായാമ ശീലമാണ് എന്റെ കരിയറിലെ വലിയ നേട്ടങ്ങൾ‌ക്കു കാരണമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

കേരളത്തിന്റെ ടോപ് സ്കോററായ സച്ചിൻ ബേബി.
സച്ചിൻ ബേബി

കായിക മത്സരങ്ങളിലെയും ജീവിതത്തിലെയും വിജയത്തിനു കഠിനാധ്വാനമാണ് പ്രധാന ഘടകമെന്നു പറയാറുണ്ട്. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ‘സ്മാർട് വർക്കിലാണ്’. മത്സര സീസണുകളിൽ മാത്രം കൂടുതൽ സമയം പരിശീലനത്തിനു ചെലവഴിച്ച് കഠിനാധ്വാനം നടത്തുന്നതിനേക്കാൾ ഓഫ് സീസണുകളിൽ അടക്കം നിശ്ചിത സമയം പരിശീലനത്തിനായി ചെലവഴിക്കുന്ന ‘സ്മാർട്ട് വർക്കാണ്’ ഞാൻ പിന്തുടരുന്നത്. ഓരോ ദിവസവും അര മണിക്കൂറെങ്കിലും ഫിറ്റ്നസിനായി നീക്കിവയ്ക്കാൻ കഴിഞ്ഞാൽ പിന്നീട് ഒരു ഘട്ടത്തിലും ഫിറ്റ്നസിനായി അമിതാധ്വാനം നടത്തേണ്ട അവസ്ഥയുണ്ടാകില്ല.

English Summary: Sachin baby on fitness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com