ADVERTISEMENT

പാണ്ഡമംഗലം∙ ടി.ജെ.സിദ്ധാർഥ് (18) ദേശീയ വാഴ്സിറ്റി മീറ്റിൽ റോളർ സ്കേറ്റിങ്ങിൽ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കും. കഴിഞ്ഞദിവസം തൃശൂർ കൊരട്ടിയിൽ നടന്ന ഇന്റർ കോളജീയറ്റ് മീറ്റിൽ 3,000 മീറ്ററിൽ സ്വർണവും 10,000 മീറ്ററിൽ വെള്ളിയും നേടിയാണ് കോട്ടയ്ക്കൽ ഫാറൂഖ് കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥി പഞ്ചാബിൽ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത നേടിയത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സ്‌കേറ്റിങ്ങ് പഠനത്തിന്റെ തുടക്കം. പിതാവിന്റെ എറണാകുളത്തെ സ്നേഹിതന്റെ മകളായിരുന്നു ആദ്യ പരിശീലക. കോഴിക്കോട് ദീപേഷ്, അബി ഇസ്മയിൽ എന്നിവരും ശിക്ഷണം നൽകി.

കോട്ടൂർ എകെഎം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിദ്ധാർഥിന്റെ താൽപര്യം കണ്ടറിഞ്ഞ സ്കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി സ്കൂൾ മൈതാനത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് പരിശീലനത്തിനായി പ്രത്യേക റിങ്ങുണ്ടാക്കി. നിലവിൽ അറുപതോളം കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട് സിദ്ധാർഥ്. ടി.എസ്. ജയദേവന്റെയും ഷിജിയുടെയും മകനാണ്. സഹോദരിയും എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ സ്വാതി ഹോക്കി സംസ്ഥാന താരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com