ന്യൂഡൽഹി ∙ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെന്നും ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ സെമിയിലെത്തി. വനിതാ സിംഗിൾസിൽ അഷ്മിത ചാലിഹയെയാണു സിന്ധു തോൽപിച്ചത് (21–7, 21–18). മലയാളിതാരം എച്ച്.എസ്.പ്രണോയിയെ തോൽപിച്ചാണു ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 14–21, 21–9, 21–14.
English Summary: PV Sindhu, Lakshya Sen Enters Semifinals Of India Open Badminton