ലോക ചാംപ്യനെ അട്ടിമറിച്ച് ലക്ഷ്യ സെൻ; പുരുഷ ഡബിൾസിൽ ചിരാഗ്– സാത്വിക് സഖ്യം

lakshya
ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ജേതാവായ ലക്ഷ്യ സെൻ
SHARE

ന്യൂഡൽഹി ∙ ഈ വർഷത്തെ ആദ്യ രാജ്യാന്തര ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഇരട്ടക്കിരീട തിളക്കം. ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലോക ചാംപ്യൻ സിംഗപ്പൂരിന്റെ ലോ കീൻ യൂവിനെ അട്ടിമറിച്ച് ഇരുപതുകാരൻ ലക്ഷ്യ സെൻ  ജേതാവായി (24–22, 21–17).

പുരുഷ ഡബിൾസിൽ ഇന്തൊനീഷ്യയുടെ ഒന്നാം സീഡ് സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് സഖ്യം ജേതാക്കളായി (21–16, 26–24). ഇന്ത്യൻ ഓപ്പൺ 500 ടൂർണമെന്റിൽ ഇന്ത്യൻ ടീം ഡബിൾസ് ജേതാക്കളാകുന്നത്  ഇതാദ്യമാണ്.

English Summary:  Lakshya Sen beats world champion to claim India Open title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA