ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ ഒളിംപ്യൻ പി.ആർ.ശ്രീജേഷ് ഇന്റർനാഷനൽ വേൾഡ് ഗെയിംസ് അസോസിയേഷന്റെ (ഐഡബ്ല്യുജിഎ) അത്‍ലീറ്റ് ഓഫ് ദി ഇയർ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനുശേഷം (2019) ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണു ശ്രീജേഷ് (33). ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്തതു കൊച്ചി സ്വദേശിയായ ശ്രീജേഷാണ്.

17 രാജ്യങ്ങളിലെ 24 അത്‍ലീറ്റുകൾ മത്സരിച്ചതിൽനിന്നാണു ശ്രീജേഷ് ലോക താരമായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര ഹോക്കി ഫെഡറേഷനാണു ശ്രീജേഷിന്റെ പേരു പുരസ്കാരത്തിനായി നിർദേശിച്ചത്. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണു ലോക താരത്തെ തിരഞ്ഞെടുത്തത്. ശ്രീജേഷ് 1,27,647 വോട്ടുകൾ നേടി ഒന്നാമതെത്തി. സ്പെയിന്റെ സ്പോർട്സ് ക്ലൈംബിങ് താരം ആൽബർട്ടോ ലോപസ് 2–ാം സ്ഥാനത്തെത്തി (67,428 വോട്ട്).

∙ ‘ലോകമെമ്പാടുമുള്ള ഇന്ത്യൻ ഹോക്കിയുടെ ആരാധകർക്കു നന്ദി. എനിക്കു വോട്ട് ചെയ്ത പ്രിയപ്പെട്ട മലയാളികൾക്കും നന്ദി. എന്നെ ഈ അംഗീകാരത്തിനു നാമനിർദേശം ചെയ്ത ഹോക്കി സംഘടനയ്ക്കും എനിക്കു വോട്ട് ചെയ്ത ആരാധകർക്കുമായി ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു. ഇന്ത്യൻ ഹോക്കിക്ക് ഇത് അഭിമാന നിമിഷമാണ്.’ – ഒളിംപ്യൻ പി.ആർ.ശ്രീജേഷ്

English Summary: PR Sreejesh becomes first Indian man to win World Games Athlete of the Year Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com