ADVERTISEMENT

ലണ്ടൻ ∙ ഒളിംപിക്സ് അത്‍ലറ്റിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടി ചരിത്രമെഴുതിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക പ്രശസ്തമായ ലോറസ് കായിക പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയിൽ. ശ്രദ്ധേയമായ പ്രകടനം നടത്തിയതിനുള്ള ‘ബ്രേക്ക്‌ത്രൂ ഓഫ് ദി ഇയർ’ പട്ടികയിലാണു നീരജുള്ളത്. ഈ പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ താരമാണു നീരജ്. ഏപ്രിലിലാണു പുരസ്കാരച്ചടങ്ങ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനും ഗുസ്തി താരം വിനേഷ് ഫോഗട്ടിനും ശേഷം ലോറസ് പട്ടികയിൽ ഇടംനേടുന്ന ആദ്യ ഇന്ത്യൻ താരമാണു നീരജ്. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച സ്പോർട്ടിങ് നിമിഷം എന്ന വിഭാഗത്തിൽ 2020ലാണു സച്ചിൻ നോമിനേറ്റ് ചെയ്യപ്പെട്ടത്. മികച്ച തിരിച്ചുവരവ് പട്ടികയിലാണു (2019) വിനേഷ് ഇടംപിടിച്ചത്.

യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻ ഡാനിൽ മെദ്‌വദേവ്, വനിതാ ചാംപ്യൻ എമ്മ റഡുക്കാനു, സ്പാനിഷ് ക്ലബ് ബാർസിലോനയുടെ യുവതാരം പെദ്രി, ട്രിപ്പിൾജംപിലെ ഒളിംപിക് ചാംപ്യൻ യൂളിമർ റോഹസ്, നീന്തൽ താരം അരിയാനെ ടിറ്റ്മസ് എന്നിവരാണു ബ്രേക്ക്‌ത്രൂ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നീരജിനൊപ്പമുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്പോർട്സ് ജേണലിസ്റ്റുകളാണു ചുരുക്കപ്പട്ടിക തയാറാക്കിയത്. അന്തിമ വിജയികളെ നിശ്ചയിക്കുന്നത് 71 പ്രശസ്ത കായികതാരങ്ങൾ ഉൾപ്പെടുന്ന പാനലാണ്. 

English Summary: Neeraj Chopra becomes third Indian to be nominated for Laureus World Sports Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com