ADVERTISEMENT

സെവില്ലെ∙ ഫോർമുല വൺ കാറോട്ട ചാംപ്യൻ മാക്സ് വേ‍ർസ്റ്റപ്പനും (മികച്ച പുരുഷതാരം) ജമൈക്കൻ സ്പ്രിന്റ് താരം എലെയ്ൻ തോംസൺ ഹെറായ്ക്കും (മികച്ച വനിതാ താരം) ലോറസ് സ്പോർട്സ് പുരസ്കാരം. യൂറോ കപ്പ് ഫുട്ബോൾ ജേതാക്കളായ ഇറ്റലിക്കാണ് മികച്ച ടീമിനുള്ള പുരസ്കാരം. യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ജേതാവായ ബ്രിട്ടന്റെ എമ്മ റഡുകാനുവിനാണ് ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ പുരസ്കാരം. ടോക്കിയോ ഒളിംപിക്സിൽ‌ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കും ഈയിനത്തിൽ നാമനിർദേശമുണ്ടായിരുന്നു. ബ്രിട്ടിഷ് സ്കേറ്റ് ബോർഡിങ് താരം സ്കൈ ബ്രൗണിനാണ് മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം. തലയ്ക്കേറ്റ പരുക്കിനു ശേഷവും മത്സരരംഗത്തേക്കു തിരിച്ചു വന്നതിനാണിത്. 

English Summary: Max Verstappen and Elaine Thompson-Herah Win Top Laureus Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com