ADVERTISEMENT

മനില ∙ ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പി‍ൽ സെമിഫൈനലിൽ തനിക്കെതിരെ പെനൽറ്റി പോയിന്റ് വിധിച്ച അംപയറുടെ വിവാദ തീരുമാനത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യൻ താരം പി.വി.സിന്ധു. അകാനെ യമഗുച്ചിക്കെതിരായ മത്സരത്തിന്റെ രണ്ടാം ഗെയിമിൽ സെർവ് ചെയ്യാൻ വൈകിയതിന്റെ പേരിൽ അംപയർ ഒരു പോയിന്റ് പെനൽറ്റി വിധിച്ചിരുന്നു. ആദ്യ ഗെയിം നേടിയ സിന്ധു രണ്ടാം ഗെയിമിൽ 14–11ന് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു അത്. പെനൽറ്റി വഴങ്ങിയതോടെ സമ്മർദത്തിലായ സിന്ധുവിന് 19–21ന് ആ ഗെയിം നഷ്ടമായി. തുടർന്നു മത്സരത്തിലും പരാജയപ്പെട്ടു.

സെർവ് ചെയ്യാൻ സമയമെടുക്കുന്നതായി മത്സരത്തിനിടെ അംപയർ എന്നോട് പറഞ്ഞു. എന്നാൽ എതിരാളി അപ്പോഴും റെഡിയായിരുന്നില്ല. അത് നോക്കാതെ അംപയർ ഉടൻ തന്നെ പെനൽറ്റി വിധിച്ചു. അതോടെ മത്സരത്തിൽ എനിക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടമായി. ആ വിവാദ തീരുമാനമുണ്ടായില്ലെങ്കിൽ മത്സരം വിജയിച്ച് ഞാ‍ൻ ഫൈനൽ കളിക്കുമായിരുന്നു’–  സിന്ധു പ്രതികരിച്ചു.

English Summary: 'Really unfair, could have played the final': PV Sindhu on controversial point penalty at Asian Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com